മലപ്പുറം വെളിയങ്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ മരിച്ചു
പൊന്നാനി: വെളിയങ്കോട് സ്കൂള്‍പടിയിലെ വാഹനാപകടത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ മരണപ്പെട്ടു. പുതുപൊന്നാനി കടവനാട് സ്വദേശികളായ തണ്ടിലത്ത് മോഹനന് ഭാര്യ സുഷ ( 35 ) സുഷയുടെ ഭര്‍ത്താവിന്റെ സഹോദരിയും അവിവാഹിതയുമായ രാധാഭായ് ( 60 )എന്നിവരുമാണ് മരണപ്പെട്ടത്.അപകടത്തില്‍ പരിക്കുപറ്റിയ മോഹനന്, ശശി, ഒന്നരവയസുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധേഷര് എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി സ്കൂള്‍പടിയില്‍ ഇന്നലെ ഹര്‍ത്താല്‍ ദിനം ഉച്ചക്ക് ഒരുമണിയോടെയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലെ യാത്രക്കാരാണ് മരണപ്പെട്ട രണ്ടു പേരും.മരണപ്പെട്ട രാധാഭായ് പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു. മാതൃ ശിശു ആശുപത്രിയിലെ നെഴ്സാണ് സുഷ.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത്. പരുക്കുപറ്റിയവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മഴയും വേഗതയുമാണ് അപകട കാരണം.
അപകടത്തില്‍ പരിക്കേറ്റവരെ കൊണ്ടു പോകാന്‍ പോയ ആംബുലന്‍സുകളും അപകടത്തില്‍പെട്ടു.ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി സെന്ററിലാണ് അകലാട് വി കെയര്‍ ആംബുലന്‍സും, പുന്നയൂര്‍കുളം കൂട്ടായ്മ ആംബുലന്‍സും അപകടത്തില്‍ കൂട്ടിയിടിച്ചത്.
സ്കൂള്പ്പടിയില് ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്ക് പറ്റി പൊന്നാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പുറപ്പെട്ട ആംബുലന്‍സുകളാണ് അപകടത്തില്‍ പെട്ടത്.. മറ്റൊരു വാഹനാപകടത്തില്‍ പൊന്നാനിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും മരണപ്പെട്ടിരുന്നു. ഇന്നലെ പൊന്നാനിയില്‍ രണ്ടു വാഹനാപകടങ്ങളിലായി മൂന്ന് പേരാണ് മരണപ്പെട്ടത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]