മലപ്പുറത്തെ ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പ് ആവേശമായി

മലപ്പുറം: ഇരുപതാമത് മലപ്പുറം ജില്ല ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പ് ആവേശമായി. ആയോധനകലയില്‍ ശക്തമായ മത്സരമാണു നടന്നത്. മലപ്പുറം സെഞ്ചുറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ ഉദ്ഘാടനം ചെയ്തു.
വുഷു അസോഷിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഉമറലി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഐസ് കെ മുഹമ്മദലി പുലാമന്തോള്‍, ഫിറോസ് വാഴക്കാട്, അഖില്‍ വാഴയൂര്‍ , സമദ് മലപ്പുറം, ശ്രീജിത്ത് പെരിന്തല്‍മണ്ണ, സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ 140 പോയന്റ് നേടി ഐ എസ് കെ ഓവറാള്‍ ചാംപ്യന്‍മാരായി. 57 പോയന്റ് മായി വാഴക്കാട് വുഷു ക്ലബും, 40 പോയന്റുമായി വാഴയൂര്‍ വുഷു ക്ലബും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മലപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അമീറലി വിജയികള്‍ക്ക് സമ്മാനധാനം നല്‍കി . ഒക്ടോബര്‍ രണ്ട് മൂന്ന് തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന വുഷു ചാംപ്യന്‍ഷിപ്പില്‍ വിജയികളെ പങ്കെടുപ്പിക്കുമെന്ന് സെക്രട്ടറി സുമേഷ് അറിയിച്ചു.

 

Sharing is caring!