മലപ്പുറം ജില്ലയില്‍ 1,211 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 26) 1,211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,328 പേര് ഞായറാഴ്ച മാത്രം വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,28,051 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ 1,173 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 28 പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 46,371 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
15,888 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 732 പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 237 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 105 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 62 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ 35.63 ലക്ഷത്തിലധികം ഡോസ് പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതുവരെ 35,63,002 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 26,82,552 പേര്‍ക്ക് ആദ്യ ഡോസും 8,80,450 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്കെല്ലാം വാക്സിന് ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഞായറാഴ്ച (2021 സെപ്തംബര്‍ 26) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 20
ആലങ്കോട് 04
ആലിപ്പറമ്പ് 11
അമരമ്പലം 07
ആനക്കയം 12
അങ്ങാടിപ്പുറം 20
അരീക്കോട് 08
ആതവനാട് 07
ഊരകം 06
ചാലിയാര്‍ 02
ചീക്കോട് 05
ചേലേമ്പ്ര 09
ചെറിയമുണ്ടം 03
ചെറുകാവ് 13
ചോക്കാട് 03
ചുങ്കത്തറ 16
എടക്കര 08
എടപ്പറ്റ 01
എടപ്പാള്‍ 22
എടരിക്കോട് 06
എടവണ്ണ 09
എടയൂര്‍ 14
ഏലംകുളം 06
ഇരിമ്പിളിയം 09
കാലടി 18
കാളികാവ് 05
കല്പകഞ്ചേരി 02
കണ്ണമംഗലം 12
കരുളായി 02
കരുവാരക്കുണ്ട് 13
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 09
കോഡൂര്‍ 21
കൊണ്ടോട്ടി 23
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 14
കുറുവ 15
കുറ്റിപ്പുറം 20
കുഴിമണ്ണ 06
മക്കരപ്പറമ്പ് 10
മലപ്പുറം 36
മമ്പാട് 11
മംഗലം 07
മഞ്ചേരി 29
മങ്കട 32
മാറാക്കര 24
മാറഞ്ചേരി 13
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 31
മൂര്‍ക്കനാട് 23
മൂത്തേടം 06
മൊറയൂര്‍ 05
മുതുവല്ലൂര്‍ 05
നന്നമ്പ്ര 08
നന്നംമുക്ക് 10
നിലമ്പൂര്‍ 11
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 11
പള്ളിക്കല്‍ 14
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 31
പറപ്പൂര് 16
പെരിന്തല്‍മണ്ണ 14
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 10
പൊന്മള 08
പൊന്മുണ്ടം 03
പൊന്നാനി 17
പൂക്കോട്ടൂര്‍ 25
പോരൂര്‍ 06
പുലാമന്തോള്‍ 03
പുളിക്കല്‍ 07
പുല്‍പ്പറ്റ 14
പുറത്തൂര്‍ 04
പുഴക്കാട്ടിരി 11
താനാളൂര്‍ 11
താനൂര്‍ 07
തലക്കാട് 02
തവനൂര്‍ 12
താഴേക്കോട് 04
തേഞ്ഞിപ്പലം 18
തെന്നല 01
തിരുനാവായ 13
തിരുവാലി 07
തൃക്കലങ്ങോട് 25
തൃപ്രങ്ങോട് 03
തുവ്വൂര്‍ 06
തിരൂര്‍ 09
തിരൂരങ്ങാടി 22
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 08
വളവന്നൂര്‍ 05
വള്ളിക്കുന്ന് 14
വട്ടംകുളം 14
വാഴക്കാട് 19
വാഴയൂര്‍ 18
വഴിക്കടവ് 15
വെളിയങ്കോട് 14
വേങ്ങര 12
വെട്ടത്തൂര്‍ 22
വെട്ടം 10
വണ്ടൂര്‍ 19
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]