കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും പ്രതികളെ ഒളിവില്‍ കഴിയാനും സഹായിച്ച പ്രതി അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് ബംഗ്ലൂരുവില്‍ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും കേസില്‍ പ്രതി ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച പ്രതി അറസ്റ്റില്‍,കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷിര്‍ (ചിന്നന് ബഷീര്‍ 47) നെയാണ് ബാംഗ്ലൂരുവില്‍ നിന്നും പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബംഗ്ലുവുരു കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴല്‍ പണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബഷീര്‍.ബാംഗ്ലൂരുവിലെ സേട്ടുമാരില്‍ നിന്നും പണം വാങ്ങി കൊടുവള്ളിയില്‍ സുരക്ഷിതമായി എത്തിക്കാന്‍ ഒരു സംഘം തന്നെ ബഷീറിന് കീഴിലുണ്ടെന്ന് പൊലിസ് പറഞ്ഞു.ഒരു ലക്ഷം രൂപക്ക് 100 രൂപയാണ് ഇയാളുടെ കമ്മീഷന്.കോടിക്കണക്കിന് രൂപയാണ് ഒരു വാഹനത്തില്‍ തന്നെ ഇവര്‍ കടത്തുന്നത്.പൊലിസ് പിടികൂടുന്ന ആളുകളെ ജാമ്യത്തില്‍ ഇറക്കാനും ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരെ ഇയാള്‍ സ്വാധീനിച്ചതിന്റെ വിവരങ്ങളും ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.കൊടുവള്ളി സ്റ്റേഷനില്‍ കൊടുവള്ളി സ്വദേശിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുണ്ട്. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇതോടെ 46 ആയി.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]