മലപ്പുറം വലിയങ്ങാടിയില്‍ 40കിലോ കഞ്ചാവുമായി മൂവര്‍സംഘം പിടിയില്‍
മലപ്പുറം: മലപ്പുറം വലിയങ്ങാടിയില്‍ ആഢംബര കാറിനുള്ളില്‍ രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവുമായി മൂവര്‍ സംഘം പിടിയില്‍. ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് ആയിരം രൂപക്കു വാങ്ങി നാട്ടിലെ ചെറുകിട വില്പനക്കാര്ക്ക് സംഘം വില്‍ക്കുന്നത് മുപ്പതിനായിരംരൂപക്കുവരെയാണ്്
മലപ്പുറം വലിയങ്ങാടിയില്വെച്ച് പിടിയിലായത് മലപ്പുറം വേങ്ങര വലിയോറ സ്വദേശികളാണ്.
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിലോറികളിലും ആഢംബരകാറുകളിലും രഹസ്യ അറകളുണ്ടാക്കി വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിന് വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി: പി.എം..പ്രദീപ്, മലപ്പുറം സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് ആഢംബര കാറിനുള്ളില്‍ രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയില്‍ കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയന്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷിദ് (31), കരുവള്ളി ഷമീര്‍ (36) എന്നിവരെ സി.ഐ . ജോബി തോമസ്, എസ്.ഐ അമീറലി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി വാഹന പരിശോധന നടത്തിയതില്‍ വലിയങ്ങാടി ബൈപ്പാസില്‍ വച്ചാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് ആയിരം രൂപമുതല്‍ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വില്പനക്കാര്ക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വില്‍പ്പന നടത്തുന്നത്. ആവശ്യക്കാര്‍ക്ക് വില്പനനടത്താന് തയ്യാറാക്കിയ ചെറിയ പായ്ക്കറ്റുകളിലാക്കി കാറിന്റെ പല ഭാഗങ്ങളില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു .
സി.ഐ. ജോബി തോമസ് , എസ് .ഐ. അമീറലി, പ്രത്യേക സംഘത്തിലെ സി.പി.മുരളീധരന് ,സി.പി..സന്തോഷ്,എന്‍.ടി.കൃഷ്ണകുമാര്‍ ,പ്രശാന്ത് പയ്യനാട് , എം.മനോജ്കുമാര്‍ , കെ.ദിനേശ് ,പ്രബുല്‍ ,സക്കീര്‍ കുരിക്കള്‍ , സിയാദ് കോട്ട .രജീഷ് . ദിനു.ഹമീദലി, ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് …
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]