അഭിഭാഷകന്‍ മലപ്പുറം കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ചു

അഭിഭാഷകന്‍ മലപ്പുറം കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: കൊച്ചിക്കാരനായ അഭിഭാഷകന്‍ മലപ്പുറം കൊണ്ടോട്ടിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ചു. കൊച്ചി കൈതാരം കോട്ടുവള്ളി കല്ലൂര്‍ ജോസഫിന്റെ മകന്‍ കെ ജെ ജോഷ്വാ (48) ആണ് മരിച്ചത്. കൊണ്ടോട്ടി കൊട്ടുക്കര ഇളനീര്‍ക്കരയിലെ വാടക വീട്ടിലാണ് തൂങ്ങി മരിച്ചത്. കൊണ്ടോട്ടി എസ് ഐ രാധാകൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. മരണകാരണം എന്താണെന്ന് വിവരം പോലീസിനും ലഭിച്ചിട്ടില്ല. മരണ വിവരം പോലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജിലെ നടപടി ക്രമങ്ങള്‍ക്കുശേഷമാണ് മൃതദേഹം വിട്ടു നല്‍കിയത്.

 

Sharing is caring!