ഇന്ത്യന്‍ ബൈക്ക് റേസിംഗില്‍ അഭിമാനനേട്ടവുമായി മലപ്പുറത്തെ 19കാരന്‍

ഇന്ത്യന്‍ ബൈക്ക് റേസിംഗില്‍ അഭിമാനനേട്ടവുമായി മലപ്പുറത്തെ 19കാരന്‍

ഇന്ത്യന്‍ ബൈക്ക് റേസിംഗില്‍ അഭിമാനനേട്ടവുമായി മലപ്പുറത്തെ 19കാരന്‍. മലപ്പുറം ആതവനാട് സ്വദേശിയും പ്ലസ് ടു വിദ്യാര്‍ഥിയുമായ മുഹ്‌സിനാണ് 11 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മിക്കച്ച റേസിംഗ് താരങ്ങള്‍ക്ക് മുന്നില്‍ മിന്നും പ്രകടനം കാഴ്ചവച്ചാണ് ചെന്നൈയില്‍ വെച്ച് നടന്ന ഇന്ത്യന്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയത്.

സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാതെയാണ് ഈ 19 വയസ്സുകാരനായ മുഹ്‌സിന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്ക് റൈസര്‍ ആയി മാറിയത്. ഇരുചക്രവാഹനങ്ങളോടുള്ള ചെറുപ്പം മുതലുള്ള അമിതമായ ഇഷ്ടമാണ് ഈ 19 കാരനെ റൈസിംഗ് മത്സരങ്ങളിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സമാപിച്ച റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ചാണ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്.

ചെറുപ്പം മുതലേ എല്ലാ വാഹനങ്ങളും വളരെയധികം ഇഷ്ടമായിരുന്നു. പക്ഷെ ഏറ്റവും കൂടുതല്‍ ഇഷ്ടം ബൈക്കുകളോട് ആയിരുന്നു എന്ന് മുഹസിന്‍ പറയുന്നു. അതേസമയം ട്രാക്കിലെ മികച്ച പ്രകടനവും വേഗതയും കണ്ട് പിന്നീട് ഹോണ്ട മുഹ്‌സിന്റെ സ്‌പോണ്‍സര്‍ ആയി മാറുകയായിരുന്നു. കൂടുതല്‍ മികച്ച വേഗതയില്‍ ഫിനിഷ് ചെയ്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മലപ്പുറത്തിന്റെ ഈ റൈസിംഗ് തരാം.

അതിനുശേഷം രാജ്യാന്തരതലത്തിലുള്ള നേട്ടങ്ങളും രാജ്യത്തേക്ക് കൊണ്ടുവരണമെന്നാണ് മുഹ്‌സിന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ പലപ്പോഴും സാമ്പത്തിക പരിമിതികളാണ് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായി നില്‍ക്കുന്നത്. അതിനെയും മറികടന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കന്‍. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയതോടെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇടയില്‍ മുഹ്സിന്‍ താരമായി മാറിയിരിക്കുകയാണ്.

മലപ്പുറത്ത് വിവിധ കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ നിരവധി ഉണ്ടെങ്കിലും ഈ ബൈക്ക് റേസിംഗ് പോലെയുള്ള മത്സരങ്ങളില്‍ ഈ അടുത്ത കാലത്ത് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം വളരെ സാമ്പത്തിക ചെലവുള്ള ഒരു മത്സരം ആണ് എന്നും എനിക്ക് ഹോണ്ട സ്‌പോണ്‍സര്‍ ചെയ്തത് കൊണ്ടാണ് ഞാന്‍ ഇത്തരത്തിലുള്ള ഒരു നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും മുഹ്‌സിന്‍ പറയുന്നു.

 

Sharing is caring!