കുറ്റിപ്പുറത്തെ ലോഡ്ജില്‍ റൂമെടുത്ത് യുവാവ് തൂങ്ങി മരിച്ചു
കുറ്റിപ്പുറം: സെന്‍ട്രല്‍ ജംഗ്ഷനിലുള്ള സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 19 ന് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തയാളെയാണ്
ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ദിവസങ്ങള്‍ പഴക്കം ചെന്ന നിലയിലായിരുന്നു മൃതദേഹം.
ദുര്‍ഗന്ധം പുറത്തു വന്നതോടുകൂടി ലോഡ്ജ് ജീവനക്കാര്‍ പോയി നോക്കിയപ്പോള്‍ റൂം ഉള്ളില്‍ നിന്നും പൂട്ടി കിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുറ്റിപ്പുറം പോലീസ് എസ് എച്ച് ഒ ശരീന്ദ്രന്‍ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാതില്‍ പൊളിച്ച് റൂമില്‍ കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
റൂമില്‍ നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും അമ്പലപ്പുഴ വെള്ളക്കച്ചിറവൈശാഖ് രാധാകൃഷ്ണന്‍ എന്നയാളുടെ വോട്ടര്‍ ഐഡി കാര്‍ഡ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ വിലാസത്തില്‍ തന്നെയാണ് യുവാവ് ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]