മലപ്പുറം നിയോജക മണ്ഡലത്തിൽ 238.58 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് ഭരണാനുമതി  

മലപ്പുറം നിയോജക മണ്ഡലത്തിൽ 238.58 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് ഭരണാനുമതി  

 മലപ്പുറം നിയോജക മണ്ഡലത്തിൽ 238.58 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുള്ള എം.എൽ.എ അറിയിച്ചു.
ജല ജീവൻ മിഷൻ (ജെ.ജെ.എം ) പദ്ധതിയിൽ ഉൾപ്പെടുത്തി പൂക്കോട്ടൂർ, പുൽപ്പറ്റ, മൊറയൂർ സമഗ്ര കുടിവെളള പദ്ധതിക്ക് 180.51 കോടി രൂപയും കോഡൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 58.07 കോടി രൂപയുമാണ് അനുവദിച്ചത്.

പ്രസ്തുത  പഞ്ചായത്തുകളിലെ ശുദ്ധ ജല പ്രശ്നം പരിഹരിക്കുന്നതിനുള്ള ദീർഘ നാളത്തെ ആവശ്യമാണ് ഈ  പദ്ധതികളിലൂടെ യാഥാർത്ഥ്യമാകുന്നത്. ജല ജീവൻ മിഷനു കീഴിൽ മൊറയൂരിൽ 5581 ഉം  പുൽപ്പറ്റയിൽ 7344ഉം ,പൂക്കോട്ടൂരിൽ 6113 ഉം കോഡൂരിൽ 5916ഉം ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ചാലിയാറിൽ നിന്നു ജലമെത്തിച്ച് കാവനൂരിൽ വലിയ ടാങ്ക് നിർമിച്ചാണു സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. കടലുണ്ടിപ്പുഴയിൽ നിന്നു ജലമെടുത്താണു
കോഡൂർ പഞ്ചായത്തിലെ ശുദ്ധ ജല പദ്ധതി നടപ്പാക്കുക.
പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി ജനപ്രതിനിധികളുടേയും  ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേർക്കുമെന്നും സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Sharing is caring!