സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാണക്കാട്ടെ 23കാരന് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ
പീഡിപ്പിച്ച പാണക്കാട്ടെ 23കാരന് അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ചാണ് പ്രതി
.പാണക്കാട് സ്വദേശി വാക്കയില്‍ ഷാഹിദ്്(23)പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സമയത്തും പിന്നീടും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും കേസെടുത്തു.പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. മലപ്പുറം ഡി.വൈ.എസ്.പി: പി.എം പ്രദീപ് ചുമതലയേറ്റെടുത്ത ശേഷം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ ഇടപെടലുകളാണ് നടന്നുവരുന്നത്. ദിവസങ്ങള്‍ക്കു മുമ്പു മലപ്പുറം ഒതുക്കുങ്ങലില്‍ കടയിലേക്കു പാലുവാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമയേയും ഡി.വൈ.എസ്.പി: നേരിട്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്