മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍പമ്പില്‍ തീ പിടിച്ചു, രക്ഷകനായി ജീവനക്കാരന്‍

മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍പമ്പില്‍ തീ പിടിച്ചു, രക്ഷകനായി ജീവനക്കാരന്‍

മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍ പമ്പില്‍ തീ പിടിച്ചു. ജീവനക്കാരന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍ പമ്പില്‍ ഇന്നുച്ചയ്ക്ക് ബൈക്കിന് പെട്രോള്‍ അടിച്ച ശേഷം ബൈക്ക് യാത്രികന്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയതോടെയാണ് ടാങ്കില്‍നിന്നും തീ പടര്‍ന്നത്. ഇതോടെ ബൈക്ക് യാത്രികന്‍ വാഹനം താഴെയിട്ട് ഓടി. ഈ സമയത്താണ് പമ്പ് ജീവനക്കാരനായ നിസാര്‍ ധൈര്യസമേതം മുന്നോട്ടുവന്നു പെട്രോള്‍ പമ്പിലുണ്ടായിരുന്ന തീയണക്കല്‍ ഉപകരം ഉപയോഗിച്ചു തനിച്ചു തീ യണച്ചത്. ഇതോടെ തീ പടരുന്നതുകണ്ടു ഓടിപ്പോയ ആളുകളെല്ലാം തിരികെയെത്തി. വന്‍ ദുരന്തത്തിനു സാധ്യയുണ്ടാകുമായിരുന്ന ഇവിടെ ജീവനക്കാരന്റെ സമയോചിത ഇടപെടല്‍ അഭിനന്ദനീയമാണെന്നു മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ആത്മധൈര്യത്തോടെ തീയണച്ച നിസാറിനെ പെട്രോള്‍ പമ്പില്‍ നേരിട്ടെത്തി മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ അഭിനന്ദനമറിയിച്ചു.

 

 

Sharing is caring!