മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു

മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. കുറ്റിയില്‍ മുണ്ടാണി സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിയാണ് (75) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 23ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്ന അഹമ്മദ് കുട്ടിയെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 18ന് കൊവിഡ് നെഗറ്റീവായി. കണ്ണിന് വലിയ വേദന അനുഭവപ്പെട്ടതോടെ ആദ്യം നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രണ്ടാമത്തെ പരിശോധനയില്‍ ഞരമ്പ് ബ്ലോക്കാണെന്നും അറിയിച്ചു. വേദന കൂടിയതോടെ വീണ്ടും പരിശോധിച്ചപ്പോഴും പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു അറിയിച്ചത്.

ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ച് മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസാണെന്ന് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു തുള്ളി മരുന്ന് മാത്രമാണ് നല്‍കിയിരുന്നതെന്നും ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളാണ് പരിശോധിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം വാണിയമ്പലം ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: ഫാത്തിമ്മകുട്ടി. മക്കള്‍: കുഞ്ഞിമുഹമ്മദ്, സൈനുദ്ദീന്‍, അസ്‌ക്കര്‍, ശിഹാബുദ്ദീന്‍, റിയാസ്, ഖൈറുന്നിസ, ഹസീന, ആബിദ, ജസീല, സീനത്ത്. മരുമക്കള്‍: ഹമീദ്, സാദിഖ് (റിയാദ്), ഹംസ, സലീം, സായിന, സുലൈഖ, സാജിദ, ഷമീന, ഫസ്‌ന ഷെറിന്‍, റിന്‍ഷ ഷെറിന്‍.

 

Sharing is caring!