മലബാർ സമരം. ഏകപക്ഷീയമായ ചരിത്രവായന അപകടകരം: എസ്.കെ.എസ്.എസ്.എഫ്

മലബാർ സമരം. ഏകപക്ഷീയമായ ചരിത്രവായന അപകടകരം: എസ്.കെ.എസ്.എസ്.എഫ്

പൊന്നാനി: മലബാർ സമര പോരാട്ടങ്ങളുടെ ഏകപക്ഷീയ ചരിത്ര വായനയിലൂടെ ഒരു സമുദായത്തിനുമേൽ കെട്ടിവെച്ച് വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപകടകരമാണെന്ന്  എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന പൊന്നാനി മേഖലാ സമരകേന്ദ്ര സംഗമം അഭിപ്രായപ്പെട്ടു.
ഹിന്ദുവും മുസ്ലിമും ഐക്യത്തോടെ നിന്ന് നടത്തിയ പോരാട്ടങ്ങളാണ് നടന്നത്. അതിൻ്റെ ശക്തി മനസ്സിലാക്കി ഭിന്നിപ്പിൻ്റെ വിത്തു വിതച്ച ബ്രിട്ടീഷുകാരുടെ ആശയങ്ങൾ ആവർത്തിക്കുന്നവർ സ്വന്തമായി ഒരു പോരാട്ടവും നടത്താത്തവരാണ്.
പുതുപൊന്നാനിയിലെ ഉലമാ സമ്മേളനവും പൊന്നാനി കാരംകുന്നത്ത് തറവാട്ടിലും അങ്ങാടിപ്പാലത്തിന് സമീപവും നടന്ന സംഭവങ്ങളും മലബാർ സമരകാലത്ത് പൊന്നാനിയിലുണ്ടായി.
മലബാർ സമര പോരാട്ടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആനപ്പടി ജിന്ന പാലസിൽ നടന്ന സെമിനാർ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്
അബ്ദുറഷീദലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ കെ. സെയ്ത് ഹാജി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പി സുരേന്ദ്രൻ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഡോ. ഹാരിസ് ഹുദവി പാറപ്പുറം, ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അനീസ് ഫൈസി മാവണ്ടിയൂർ, എ.എം ഹസ്സൻ ബാവ ഹാജി, ശഹീർ അൻവരി പുറങ്ങ്, ടി.എ റഷീദ് ഫൈസി, കെ.വി.എ മജീദ് ഫൈസി, സി.കെ റഫീഖ്, സാലിഹ് അൻവരി, ഇ.കെ ജുനൈദ്, വി.എ ഗഫൂർ, പി.പി.എ ജലീൽ,  പി.എം റഫീഖ് അഹ്മദ്, കെ.കെ ശാഫി മാസ്റ്റർ, എ.കെ.കെ മരക്കാർ, ഇല്യാസ് അൻവരി പ്രസംഗിച്ചു.

Sharing is caring!