ഫെഡറേഷന്‍കപ്പ് ദേശീയനെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മലപ്പുറത്തുകാരി അനു ജോസഫ്

അങ്ങാടിപ്പുറം: ഡൽഹിയിലെ വികാസ്പുരിയിൽ 23 തുടങ്ങുന്ന 12-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ നെറ്റ്ബോൾ(പെൺ) ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയും മരിയൻ സ്പോർട്സ് അക്കാദമി താരവുമായ അനു ജോസഫ്.
ചീരട്ടാമല കൂത്രപ്പള്ളി കെ.സി.ജോസഫിന്റെയും ജസിയുടെയും മകളും ചങ്ങനാശേരി അസംപ്ഷൻ കോളജിലെ രണ്ടാംവർഷ ബിഎ വിദ്യാർഥിയുമാണ് ഈ മിടുക്കി.
പരിയാപുരം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥിയായിരിക്കെ, ദേശീയ സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗമായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]