നിരോധിത മയക്കുമരുന്നുകളുമായി അരീക്കോട്ടെ 25കാരന്‍ പിടിയില്‍

നിരോധിത മയക്കുമരുന്നുകളുമായി അരീക്കോട്ടെ 25കാരന്‍ പിടിയില്‍

അരീക്കോട് സ്വദേശിയായ യുവാവിനെ നിരോധിത ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ പോലീസ് പിടികൂടി. ചെമ്രക്കാട്ടൂര്‍ മുണ്ടക്കാട്ടു ചാലില്‍ അക്ബറിനെ(25)യാണ് മഞ്ചേരി ജസീല ബൈപ്പാസില്‍ നിന്നും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. യുവാവിന്റെ പക്കല്‍ നിന്നും വിപണിയില്‍ 1 ലക്ഷത്തോളം വില വരുന്ന 25 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതോടൊപ്പം മയക്കുമരുന്ന് കടത്തികൊണ്ടു വരാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് മഞ്ചേരി അരിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്. അരീക്കോട് സ്വദേശിയായ യുവാവ് മഞ്ചേരിയിലെ നിരവധി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ക്ക് വില്‍പന നടത്തി വന്നിരുന്നതായി അന്വഷണത്തില്‍ മനസിലായിട്ടുണ്ട്. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

 

Sharing is caring!