മലപ്പുറത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ 14കാരന് മുങ്ങിമരിച്ചു

മലപ്പുറത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ 14കാരന് മുങ്ങിമരിച്ചു. മലപ്പുറം പാണക്കാട് ഡിയു എച്ച് എസ് എസ് അദ്ധ്യാപകനായ എം. ലുക്മാനുല്‍ ഹകീമിന്റെ മകന് മുഹമ്മദ് ഫമീലാണ് കൂട്ടുകാര്‍ക്കൊപ്പം തോട്ടില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. ഫമീലിന് നീന്തല്‍ വശമില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇന്ന് 12 മണിയോടെ മലപ്പുറം കീഴിശ്ശേരി കടുങ്ങല്ലൂരിലെ തോട്ടില്‍ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മുഹമ്മദ് ഫമീലും കൂട്ടുകാരും ഒരുമിച്ചാണ് കുളിക്കാന്‍ തോട്ടിലിറങ്ങിയിരുന്നത്. ഇതിനിടെ നീന്തല്‍ വശമില്ലാത്ത മുഹമ്മദ് ഫമീല്‍ തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി കുട്ടിയെ മുങ്ങിയെടുത്തുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അരീക്കോട് എസ് ഒ എച്ച് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് : ബുഷ്റ. സഹോദരങ്ങള്‍ : അന്‍സാ മഹറിന്, ഹിന ഫാത്തിമ. അരീക്കോട് എസ് ഐ പി വിജയന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി രാത്രിയോടെ മുണ്ടമ്പ്ര വലിയ ജുമുഅ മസ്ജിദില്‍ ഖബറടക്കി.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]