ദേശീയപാതയോരത്തെ കരിമ്പ് ജ്യൂസ്‌മെഷീനുകള്‍ മോഷണം പോയി

ദേശീയപാതയോരത്തെ കരിമ്പ് ജ്യൂസ്‌മെഷീനുകള്‍ മോഷണം പോയി

തേഞ്ഞിപ്പലം: ദേശീയപാതയോരത്ത് കരിമ്പ് ജ്യൂസ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മെഷീനുകളാണ് മോഷണം പോയതായി തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയത്. കാക്കഞ്ചേരിക്കടുത്ത് ജ്യൂസ് കട നടത്തിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ രാജേന്ദ്രപ്രസാദും ഗിരീഷ് ചന്ദ്രനും മാണ് പരാതി നല്‍കിയിരിക്കുന്നത്. അതെ സമയം ദേശീയ പാതയില്‍ നിന്ന് ഇതിനിടെ ഇത്തരത്തില്‍ പൂട്ട് തകര്‍ത്ത് നിരവധി കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷണം പോയതായും ഇവര്‍ പറഞ്ഞു. പലരും ലോക് ഡൗണ്‍ കാരണം നാട്ടിലും മറ്റും പോയ സമയത്താണ് മെഷീനുകള്‍ നഷ്ടപ്പെട്ടത്.

 

Sharing is caring!