പെരിന്തല്‍മണ്ണയില്‍ 17കാരിലെപതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എരവിമംഗലം കുറ്റിക്കാട്ടുപറമ്പില്‍ രതീഷിനെ(24)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 25-ന് പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്നാണു പരാതി. പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍പ്രകാരം കേസെടുത്തിരുന്നു. ഡി.എന്‍.എ. പരിശോധനയ്ക്കായി പ്രതിയുടെ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]