പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം മതമേലധ്യക്ഷന്‍മാര്‍ യോഗംചേര്‍ന്നു

പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം മതമേലധ്യക്ഷന്‍മാര്‍ യോഗംചേര്‍ന്നു

പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു..ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
ഇന്ന് വൈകീട്ട് 3.30 നാണ് യോഗംചേര്‍ന്നത്.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീര്‍ മൗലവി, സൂസപാക്യം തിരുമേനി, ധര്‍മ്മരാജ് റസാലം തിരുമേനി, ബര്‍ണ്ണബാസ് തിരുമേനി തുടങ്ങിയവര്‍ സാമുദായിക നേതാക്കളുടെ പങ്കെടുത്തു.

പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗ സമീപനവും മുസ്ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പാലാ ബിഷപ് ഹൗസ് സന്ദര്‍ശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ് ലിം സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

 

Sharing is caring!