മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ്ടുകാരിയുടെ നിക്കാഹ് നടത്തി; മഹല്ല് ഖാസി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധന നിയമം വകുപ്പ് 9, 10 പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, ഖാദിയാര്‍, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് നിയമം. ബാല്യവിവാഹത്തെക്കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റ പറഞ്ഞു.

 

Sharing is caring!