മലപ്പുറം കോല്‍ക്കളത്ത് 63കാരനെ കുറുക്കന്‍ കടിച്ചു

മലപ്പുറം ചാപ്പനങ്ങാടിയിലെ കോല്‍ക്കളത്തുവെച്ചു 63കാരനെ കുറുക്കന്‍ കടിച്ചു പരുക്കേല്‍പിച്ചു. മേഖലയില്‍ കുറുക്കന്റെ ശല്യം വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു. തന്റെ വീട്ടിലെ കോഴികളെ കുറുക്കാന്‍ പിടിച്ചുകൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് സെയ്തലവിയെ കുറുക്കാന്‍ കടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പരുക്കേറ്റ സെയ്തലവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാപ്പനങ്ങാടി, ചട്ടപ്പറമ്പ് മേഖലയില്‍ ലോകഡ്ൗണ്‍കാലത്ത് തെരുവ് നായശല്യം രൂക്ഷമായതോടൊപ്പം തന്നെ കുറുക്കന്‍മാരും കൂടുതലായി ഇറങ്ങിയതായി പരാതികളുയര്‍ന്നിട്ടുണ്ട്.

Sharing is caring!