മലപ്പുറം പൂക്കിപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
മലപ്പുറം പൂക്കിപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി.
ജനവാസമില്ലാത്ത പറമ്പിലെ കുഴിയിലാണ് യുവാവിന്റെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കാണപ്പെട്ടത്. തെന്നല അറക്കല്‍ മുക്കോയി ചൂലന്റെ മകന്‍ ശശി (44)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂക്കിപ്പറമ്പ് അപ്ലയിലെ ആളൊഴിഞ്ഞ പറമ്പില്‍ അറുപതടയോളം താഴ്ചയുള്ള ചോലക്കുണ്ടിലാണ് മൃതദേഹം കണ്ടെത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. വെല്‍ഡിംഗ് ജോലിക്കാരനായ ശശിയെ ദിവസങ്ങളായി കാണ്മാനില്ലായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയെ തെരച്ചിലില്‍ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാലു വര്‍ഷത്തിലേറെയായി ഭാര്യ സുമിത്രയുമായി അകന്നുകഴിയുന്ന ശശിയുടെ ഏക മകനാണ് സൂര്യ. സഹോദരങ്ങള്‍ : വേലായുധന്‍, സേതു, പത്മനാഭന്‍, പത്മിനി, സരോജിനി. തിരൂരങ്ങാടി എസ് ഐ പ്രിയന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി അറക്കല്‍ കറുത്താന്‍ എസ് സി ശ്മശാനത്തില്‍ സംസ്‌കരിക്കും.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]