രണ്ട് ദിവസം പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി

രണ്ട് ദിവസം പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: രണ്ട് ദിവസത്തെ പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍വെച്ചാണ് മലപ്പുറം തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശിയുടെ (44) മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങള്‍: സേതുമാധവന്‍, വേലായുധന്‍, പപ്പന്‍, സരോജിനി.

 

Sharing is caring!