മലപ്പുറം ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ 21,582 പേര്
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,818 പേരില്‍ 1,689 പേര്‍ക്കും ഇത്തരത്തിലാണ് രോഗബാധയുണ്ടായത്. 32 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 92 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
57,297 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 21,582 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 809 പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 240 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 114 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 146 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പരിരക്ഷ സ്വയം ഉറപ്പാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കാന്‍ രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം.
രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച (2021 സെപ്തംബര്‍ 17) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 18
ആലങ്കോട് 17
ആലിപ്പറമ്പ് 29
അമരമ്പലം 24
ആനക്കയം 23
അങ്ങാടിപ്പുറം 49
അരീക്കോട് 13
ആതവനാട് 25
ഊരകം 02
ചാലിയാര്‍ 03
ചീക്കോട് 05
ചേലേമ്പ്ര 13
ചെറിയമുണ്ടം 02
ചെറുകാവ് 08
ചോക്കാട് 28
ചുങ്കത്തറ 07
എടക്കര 07
എടപ്പറ്റ 03
എടപ്പാള്‍ 31
എടരിക്കോട് 06
എടവണ്ണ 38
എടയൂര്‍ 38
ഏലംകുളം 08
ഇരിമ്പിളിയം 29
കാലടി 20
കാളികാവ് 42
കല്പകഞ്ചേരി 08
കണ്ണമംഗലം 08
കരുളായി 03
കരുവാരക്കുണ്ട് 58
കാവനൂര്‍ 06
കീഴാറ്റൂര്‍ 20
കീഴുപറമ്പ് 10
കോഡൂര്‍ 08
കൊണ്ടോട്ടി 16
കൂട്ടിലങ്ങാടി 22
കോട്ടക്കല്‍ 17
കുറുവ 24
കുറ്റിപ്പുറം 22
കുഴിമണ്ണ 09
മക്കരപ്പറമ്പ് 18
മലപ്പുറം 59
മമ്പാട് 17
മംഗലം 04
മഞ്ചേരി 57
മങ്കട 30
മാറാക്കര 13
മാറഞ്ചേരി 14
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 69
മൂത്തേടം 04
മൊറയൂര്‍ 12
മുതുവല്ലൂര്‍ 01
നന്നമ്പ്ര 06
നന്നംമുക്ക് 18
നിലമ്പൂര്‍ 20
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 06
പള്ളിക്കല്‍ 12
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 11
പറപ്പൂര് 05
പെരിന്തല്‍മണ്ണ 48
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 10
പൊന്മള 05
പൊന്മുണ്ടം 02
പൊന്നാനി 13
പൂക്കോട്ടൂര്‍ 10
പോരൂര്‍ 20
പോത്തുകല്ല് 02
പുലാമന്തോള്‍ 21
പുളിക്കല്‍ 05
പുല്‍പ്പറ്റ 10
പുറത്തൂര്‍ 15
പുഴക്കാട്ടിരി 17
താനാളൂര്‍ 09
താനൂര്‍ 11
തലക്കാട് 09
തവനൂര്‍ 31
താഴേക്കോട് 23
തേഞ്ഞിപ്പലം 17
തെന്നല 02
തിരുനാവായ 14
തിരുവാലി 28
തൃക്കലങ്ങോട് 46
തൃപ്രങ്ങോട് 06
തുവ്വൂര്‍ 10
തിരൂര്‍ 20
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 37
വളവന്നൂര്‍ 03
വള്ളിക്കുന്ന് 11
വട്ടംകുളം 25
വാഴക്കാട് 14
വാഴയൂര്‍ 08
വഴിക്കടവ് 11
വെളിയങ്കോട് 10
വേങ്ങര 15
വെട്ടത്തൂര്‍ 16
വെട്ടം 09
വണ്ടൂര്‍ 53
ഒറ്റ ദിവസം ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് വാക്സിന് നല്കി മലപ്പുറം ജില്ലയുടെ മാതൃക
ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി
കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്സിന് നല്‍കിയാണ് വാക്സിന് വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്സിന് വിതരണ കേന്ദ്രങ്ങളിലും 18 സ്വകാര്യ ആശുപത്രികളിലും 161 മറ്റ് വാക്സിനേഷന് കേന്ദ്രങ്ങളിലുമായാണ് ഇത്രയും പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം നടത്തിയത്. കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകളാണ് ഈ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തത്.
ഇതോടെ ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. ഇതുവരെ 31,31,017 ലക്ഷം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. 23,61,338 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 7,69,679 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന് നല്‍കുന്നത്. 18 വയസ്സ് കഴിഞ്ഞ എല്ലാവരും എത്രയും പെട്ടെന്ന് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു.
—
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]