പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി മലപ്പുറത്ത് ദുഃആ സമ്മേളനം നടത്തി
മലപ്പുറം: 71-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ച് മലപ്പുറത്തെ മുസ്ലിം മതവിശ്വാസികള്‍. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദുഃആ സമ്മേളനത്തില്‍ വനിതകളടക്കം നിരവധി പേര് പങ്കെടുത്തു. ജാതിമത രാഷ്ട്രീയഭേദമന്യേ രാഷ്ട്രത്തെ നയിക്കുന്ന നരേന്ദ്രമോദിക്ക് നല്ല ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ സമ്പന്നമാകട്ടെയെന്നും എല്ലാവരും പ്രാര്‍ത്ഥിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈന് വരിക്കോട്ടില്‍, പി. സിദ്ധീഖ്, കെ. ഷംസീര്‍ എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ഷാജി ജോര്‍ജ്ജ്, പോള്‍സണ്‍ കരുളായി, എം.ടി. സണ്ണി എടക്കര എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്തീയ ആചാരമനുസരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]