വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം പാലപ്പെട്ടി സ്വദേശി അറസ്റ്റില്‍
പെരുമ്പടപ്പ്:വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശി തെക്കൂട്ട് ആകിഫ് (23 ) ആണ് അറസ്റ്റിലായത്.വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ് ആ കിഫ്.ഇയാള്‍ക്കെതിരെ ജില്ല കോടതികളില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്.അക്രമം നടത്തിയ ശേഷം ഹൈദരാബാദിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞ പ്രതി രഹസ്യമായി നാട്ടില്‍ എത്തിയ വിവരം അറിഞ്ഞ പോലീസ് പാലപ്പെട്ടിയിലുള്ള കാപ്പിരിക്കാട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഗുണ്ടാ സംഘത്തലവന് ആലുങ്ങല്‍ റാഫി എന്ന കൂമന് റാഫിയോടൊപ്പം ആണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്.പെരുമ്പടപ്പ് എസ്.എച്ച്. ഒ വിജിത്ത്.കെ.വിജയന്, എസ്.ഐ സുരേഷ്, എ.എസ്. ഐ ശ്രീലേഷ്, സി.പി.ഒ മാരായ നാസര്‍, അനീഷ്, മധു, രഞ്ജിത്ത്, വിഷ്ണു,പ്രവീണ്‍, നിധിന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു..പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]