മലപ്പുറം പതിനാറുങ്ങലില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന് (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്. പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ് വാങ്ങിക്കാന്‍ പതിനാറുങ്ങലില്‍ നിന്നും പരപ്പനങ്ങാടി പോവുന്നവഴി മുരിക്കലില് വെച്ചാണ് അപകടമുണ്ടായത്. ബസ്, ടിപ്പര്‍, സ്കൂട്ടറും കുട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.പിതാവ്: പരേതരായ കൊണ്ടാരന്‍ അമ്മ: താല
ഭാര്യ: ഉഷ മക്കള്‍ : നിതിന്‍ ദാസ്, ജിതിന് ദാസ്, ഹര്‍ഷ. മരുമകന് .അരുണ്‍ ( കോഴിക്കോട്) സഹോദരങ്ങള്‍: പരേതയായ ചാത്തു, രാമന്, കാക്കി,കുഞ്ഞമ്മ, കമല, സുമതി, ബാബു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]