തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് ‘ജിഹാദെ’ന്ന് സാദിഖലി ശിഹാബ് തങ്ങള്‍
നിക്ഷിപ്ത താത്പര്യക്കാരുടെ തെറ്റായ പ്രയോഗം മൂലം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് ‘ജിഹാദെ’ന്ന് സാദിഖലി ശിഹാബ് തങ്ങള്‍. തെറ്റായി വ്യാഖാനിക്കപ്പെടുന്ന ജിഹാദിന്റെ ശരിയായ അര്‍ഥം മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം മുസ്ലിങ്ങള്‍ക്കുണ്ടെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊതുമണ്ഡലത്തില്‍ വീണ്ടും ജിഹാദ് ചര്‍ച്ച ചൂടിപിടിച്ചിരിക്കെയാണ് ‘സ്നേഹ ജിഹാദി’നെ കുറിച്ചുള്ള സാദിഖലി തങ്ങളുടെ ലേഖനം.
മഹത്തായ ലക്ഷ്യത്തിനു വേണ്ടി പരമാവധി കഴിവും അധ്വാനവും ചെലവഴിക്കുക എന്നുള്ളതാണ് ജിഹാദിന്റെ ഉദ്ദേശ്യം. ആര്‍ക്കുവേണ്ടി, ആര്‍ക്കെതിരെയാണ് ജിഹാദ് എന്നുള്ളതിനെ കുറിച്ചും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീകളും വൃദ്ധരും കുട്ടികളും അക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പോരാട്ടത്തിനു സന്നദ്ധരാവാത്തത് എന്തുകൊണ്ടാണെന്ന ഖുര്‍ആനിന്റെ ചോദ്യം ജിഹദ് എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ആയുധം താഴെ വെക്കുക എന്നുള്ളത് മനുഷ്യപരോഗതിയുടെ ഭാഗമായി ഉണ്ടായിത്തീര്‍ന്ന മാറ്റമാണ്. ആദ്യ കാലത്തെ ജനങ്ങള്‍ നീതിയും സത്യവും നടപ്പിലാവാന്‍ ആയുധമെടുത്തെങ്കില്‍, മനുഷ്യന് നീരായുധനായി സഹിഷ്ണുതയിലേക്ക് വളര്‍ന്ന ഇന്നത്തെ കാലത്ത് ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള പോരാട്ടമായി ജിഹാദ് മാറിയിരിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ പറയുന്നു. പ്രളയകാലത്തും ദുരിത കാലത്തും കേരളത്തിലെ യുവാക്കള്‍ കാണിച്ച അസാമാന്യമായ സമര്‍പ്പണ മനോഭാവം സ്നേഹ ജിഹാദിന് ഉദാഹരണമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അപൂര്‍വ രോഗംമൂലം ബുദ്ധിമുട്ടിയ പിഞ്ചുകുഞ്ഞിനായി നാടാകെ കൈകോര്‍ത്തത് ഈയടുത്ത് നാം കണ്ടതാണ്. ആ കുഞ്ഞിനായി ജാതി, മതഭേദമന്യേ ജനങ്ങള്‍ ഭീമമായ ചകിത്സാ തുക പിരിച്ചു നല്കിയതും നമ്മുടെയെല്ലാം മനസ്സിന്റെ നന്മയാണെന്നും തങ്ങള്‍ കുറിച്ചു. ഞലമറ അഹീെ ഇനി കാരവാനില്‍ കറങ്ങാം ; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് രോഗബാധിതനായി മരണപ്പെട്ട ഉപ്പയുടെ മൃതശരീരം, തങ്ങള്‍ക്കു വേണ്ടപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതന് വരുന്നത് വരെ മറമാടാതെ സൂക്ഷിച്ച ഒരു കുടുംബത്തിന്റെ ഉദാഹരണവും സാദിഖലി തങ്ങള്‍ ലേഖനത്തില്‍ കുറിച്ചു. രോഗബാധിതനായ ഉപ്പയെ നിത്യവും സന്ദര്‍ശിക്കുകയും സാന്ത്വനിപ്പിക്കുകുയം ചെയ്യുമായിരുന്നു ആ പുരോഹിതന്. മടങ്ങും നേരം സഹായം ആവശ്യമുണ്ടോ എന്നും അദ്ദേഹം അന്വേഷിക്കും. അദ്ദേഹത്തിന് ഉപ്പയെ അവസാനമായി കാണാന്‍ വേണ്ടിയാണ് ഖബറടക്കാതെ കാത്തിരുന്നതെന്നായിരുന്നു ആ മക്കളുടെ പ്രതികരണം. ആ നല്ല മനസ്സിനുടമയായ പുരോഹിതന്റെ പ്രവര്‍ത്തിയാണ് സ്നേഹ ജിഹാദെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]