ഫാത്തിമ തഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ്ഗോപി ഫോണ്‍വിളിച്ചു
എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് ബിജെപിയിലേക്ക് ക്ഷണം. സുരേഷ്ഗോപി എംപിയാണ് ഫാത്തിമയെ ഫോണില്‍ വിളിച്ച് താല്പര്യമറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മറുപടിയാണ് ഫാത്തിമ തഹ്ലിയ നല്‍കിയത്.
ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്ന ഫാത്തിമ തഹ്ലിയ പറഞ്ഞു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്ലിയയ്ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]