പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി
പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി.
ഹരിത വിവാദത്തിനു പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തു നിന്നും നീക്കിയ മുസ്ലിം ലീഗ് നടപടിയെ വിമര്‍ശിച്ചാണ് ജസ്ല മാടശ്ശേരി ഇത്തരത്തില്‍ പ്രതികരിച്ചത്. പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് ഇവര്‍ക്ക് ജനാധിപത്യമെന്നും പെണ്ണിന്റെ ശബ്ദവും മുടിയുമൊക്കെ ഹറാമായി കാണുന്നവര്‍ക്ക് എന്ത് എന്ത് ജനാധിപത്യമെന്നും ജസ്ല വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങിനെ..
ലീഗിലെ കുഞ്ഞാപ്പമാരുടെ ആണ്‍കോയ്മ അംഗീകരിക്കാതിരിക്കലാണ് ആച്ചക്കെലംഘനം. പെണ്ണ് പെണ്ണാണു്, അവള് ഒതുങ്ങി ആണിനെ അനുസരിച്ച് കഴിയേണ്ടവളാണ്. അനുസരണക്കേട് കാണിച്ചാല്‍ ഒന്നു പൊട്ടിക്കുന്നതൊക്കെ ഹലാലാണ് എന്നൊക്കെ വിശ്വസിക്കുകയും പെണ്ണിന്റെ ശബ്ദ്ധവും, മുടിയുമൊക്കെ ഹറാമാക്കുകയും ചെയ്തവര്‍ക്ക് എത്തോന്നു് ജനാധിപത്യം.?പോത്തിന് എന്തോന്ന് എത്തവാഴ.. പെണ്ണ് മിണ്ടാന്‍ തുടങ്ങിയാല്‍ പിന്നെ ലോകാവസാനത്തിന്റെ ലക്ഷണമാണ്. ദജ്ജാലു് എത്താന്‍ ഇനി വലിയ താമസമില്ല. ഒരു കറുത്ത പുക മെല്ലെ ലോകം മൂടാന്‍ തുടങ്ങും. പിറ്റേന്നു സൂര്യന് ഉദിക്കില്ല. ജനം നിലവിളിക്കാന്‍ തുടങ്ങുമ്പോള്‍ സൂര്യന് പടിഞ്ഞാറു ഉദിക്കും. അതോടെ ലോകം അവസാനിക്കും. അല്‍ ഹദ്ദുലില്ലാഹ്’
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]