മുസ്ലിംലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഫാത്തിമ തഹ്ലിയ

മുസ്ലിംലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഫാത്തിമ തഹ്ലിയ

മലപ്പുറം: മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിവാക്കിയ ഫാത്തിമ തെഹ്ലിയ.
മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫാത്തിമ തഹ്ലിയയെ സി.പി.എമ്മിലെത്തിക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റുമായി തഹ്ലിയ രംഗത്തുവന്നത്.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിവാക്കിയ ഫാത്തിമ തെഹ്ലിയയെ കോഴിക്കോട് നിന്നുള്ള മുന്‍ സിപിഐഎം എംഎല്‍എയും തിരുവനന്തപുരത്തു നിന്നുള്ള ചില ഡിവൈഎഫ്ഐ നേതാക്കളും ഈ കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്.
കാനത്തില്‍ ജമീല ജയിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ നന്മണ്ട മണ്ഡലത്തില്‍ നിന്നും തെഹ്ലിയായെ മത്സരിപ്പിക്കാമെന്നാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

 

Sharing is caring!