കറ്റക്കൈ ബലത്തില്‍ സൈക്കിള്‍ സവാരി; ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം ലഭിച്ച മലപ്പുറത്തുകാരന്‍ ഫാഹിസ് ഫര്‍ഹാനെ ആദരിച്ചു

തേഞ്ഞിപ്പലം: ഒറ്റക്കൈ ബലത്തില്‍ സൈക്കിള്‍ സവാരിയിലൂടെ ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം ലഭിച്ച ഫാഹിസ് ഫര്‍ഹാനെ ഡി.എ.പി.എല്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വള്ളിക്കുന്ന് എം.എല്‍.എ പി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്ത് ഡി.എ.പി.എല്‍ സെക്രട്ടറി കൂടിയായ ഫാഹിസ് ഫര്‍ഹാന്‍ ഹാന്‍ഡിലില്‍ ഒറ്റക്കൈ മാത്രം വെച്ച് രാജ്യത്തിന്റെ ഉയരത്തിലേക്ക് സൈക്കിളില്‍ ചവിട്ടിക്കയറിയത്.വെളിമുക്ക് ആലുങ്ങലിലെ എരണിക്കല്‍ അബ്ദുല്‍ ഖാദര്‍-നഹീമ ദമ്പതിമാരുടെ മകനാണ്.
ഡി.എ.പി.എല്‍ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീഖ് പാണക്കാടന്‍, ബഷീര്‍ കൈനാടന്‍, അലി മൂന്നിയൂര്‍, സുബൈര്‍ ചേലേമ്പ്ര, യൂനുസ് പടിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Sharing is caring!