കോണ്‍ഗ്രസ് വിട്ട് സി.പിമ്മില്‍ ചേര്‍ന്ന കെ.പി.അനില്‍കുമാര്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രചരണ ചുമതലക്കാരന്
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്ചേര്ന്ന കെ പി അനില്‍കുമാര്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രചരണ ചുമതല വഹിച്ച വ്യക്തി. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാനും പി.ആര്. ഏജന്‍സികളെ ബന്ധപ്പെട്ടും കോര്‍ഡിനേറ്റ് ചെയ്തതും കെ.പി.അനില്‍കുമാര്‍ തന്നെയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും കോണ്‍ഗ്രസ് മാത്രമാണ് രാജ്യത്ത് ജനാധിപത്യം നിലനില്ക്കാന് കഴിയൂവെന്നും കഴിയൂവെന്നും വിശ്വസിച്ച വ്യക്തിയാണിപ്പോള്‍ കോണ്‍ഗ്രസില്‍നിന്നും വിട്ടുപോയത്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ മത്സരിക്കുമ്പോള്‍ പ്രചരണങ്ങളുടെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നതും അനില്‍കുമാര്‍ തന്നെയായിരുന്നു. പ്രചരണ വേളകളില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഡികുറയരുതെന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് 43വര്‍ഷത്തെ കോണ്‍ഗ്രസിനോടൊപ്പമുള്ള പ്രയാണം അനില്‍കുമാര്‍ അവസാനിപ്പിച്ചത്. കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും നേരത്തെ അനില്‍കുമാര്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണിപ്പോള്
ഡി.സി.സി പുനഃസംഘടനയേത്തുര്ന്നാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിട്ടുകൊണ്ടിരിക്കെയാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് അനില്‍കുമാര്‍ അറിയിച്ചു. അനില്‍ കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. ഡിസിസി പ്രിസഡന്റുമാരെ സഞ്ചിതൂക്കികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച അനില്‍കുമാറിനോട് പൊറുക്കാനാകില്ലെന്നും സുധാകരന് പറഞ്ഞു.
സുധാകരന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ പാര്‍ട്ടി വിടുന്ന കാര്യം അനില്‍കുമാര്‍ അറിയിച്ചിരുന്നു. അച്ചടക്ക നടപടി പാര്‍ട്ടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അറിയിച്ചു. നേരത്തെ ഇക്കാര്യത്തില്‍ അനില്‍കുമാര്‍ നല്കിയ വിശദീകരണം കെപിസിസി. തള്ളിയിരുന്നു. അതേ സമയം ഇനി താന്‍ സി.പി.എമ്മിനോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് അനില്‍കമാര്‍ പറഞ്ഞു. എ.കെ.ജി സെന്ററിലെത്തിയ അനില്‍കുമാറിനെ കോടിയേരി ചുവന്ന ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഎമ്മിലേക്ക് പോകുന്നതെന്നും ഏത് ഘടകത്തിലായാലും പ്രവര്‍ത്തിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു. സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവണം. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് താല്പര്യപ്പെടുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഞാന്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
എ.കെ.ജി സെന്ററിലെത്തിയത് അനില്‍കുമാറിന് ലഭിച്ചത് മികച്ച സ്വീകരണം തന്നെയാണ്. ആദ്യമായി എകെജി സെന്ററിന്റെ പടികള്‍ കയറിയ അനില്‍കുമാര്‍ വലതുകാല്‍ വച്ചാണ് അകത്തേക്ക് കയറിയത്. മുറിയിലേക്ക് കയറവേ ഇടതുവശം ചേര്‍ന്നു വരാന്‍ കോടിയേരി നിര്‍ദേശിക്കുകയായിരുന്നു. അടുത്തിടെ സിപിഎമ്മിലെത്തി പി എസ് പ്രശാന്തായിരുന്നു അനിലിനൊപ്പം എത്തിയത്.
കെ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവിനെ സ്വീകരിക്കാന്‍ മൂന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണനു പുറമേ എം എ ബേബി, എസ് രാമചന്ദ്രന് പിള്ള എന്നിവരും ഓഫീസില്‍ ഉണ്ടായിരുന്നു. അനിലിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് കോടിയേരി സ്വീകരിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെയാണ് അനില്‍കുമാര്‍ സിപിഎമ്മില്‍ എത്തുന്നതെന്ന് കോടിയേരിയും പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് വരുന്ന എല്ലാവാരേയും സ്വീകരിക്കാന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. ഇത് അനില്‍കുമാറിന് തുണയാകുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ കെ.പി. അനില്‍കുമാര്‍. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]