ഫാത്തിമ തെഹ്ലിയയെ സി.പി.എമ്മിലെത്തിക്കാന്‍ നീക്കം
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിവാക്കിയ ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. കോഴിക്കോട് നിന്നുള്ള മുന്‍ സിപിഐഎം എംഎല്‍എയും തിരുവനന്തപുരത്തു നിന്നുള്ള ചില ഡിവൈഎഫ്ഐ നേതാക്കളും ഈ കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. കാനത്തില്‍ ജമീല ജയിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നന്മണ്ട മണ്ഡലത്തില്‍ നിന്നും തെഹ്ലിയായെ മത്സരിപ്പിക്കാമെന്നാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും തെഹ്ലിയയെ ഒഴിവാക്കിയതായി അറിയിച്ചത്. ഹരിത നേതാക്കള്‍ നല്കിയ പരാതിക്ക് തെഹ്ലിയ പിന്തുണ നല്‍കുകയും, പുതിയ ഹരിത കമ്മിറ്റി രൂപീകരിച്ചപ്പോള്‍ കൂടി ആലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ നിലപാടുകളാണ് തെഹ്ലിയയെ പദവിയില്‍ നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്നാണ് സൂചന.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]