മലപ്പുറം ഒതുക്കുങ്ങലില്‍ കടയില്‍ പാല്‍ വാങ്ങിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച64കാരന്‍ പിടിയില്‍
മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ കടയില്‍ പാല്‍ വാങ്ങിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച64കാരനായ കടയുടമ പിടിയില്‍. മലപ്പുറം ഒതുക്കുങ്ങലിലെ കടയുടമയായ ഒതുക്കുങ്ങള്‍ തൊടുത്തുപറമ്പ് സ്വദേശി ഖാലിദിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഉച്ചയ്ക്കു ഒന്നരയോടെയാണ് സംഭവം. ഒതുക്കങ്ങലിലുള്ള കടയിലേക്കാണ് 15കാരിയായ പെണ്‍കുട്ടി പാല്‍ വാങ്ങിക്കാനെത്തിയത്. പെണ്‍കുട്ടിയെ കണ്ട കടയുടമ ഖാലിദ് അകത്തുകയറി ഫ്രീസറില്‍നിന്നും പാല്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കടയുടെ അകത്തുകയറിയ പെണ്‍കുട്ടി ഫ്രീസറില്‍നിന്നും പാല്‍ എടുക്കുന്നതിനിടെ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടി കുതറി ഓടുകയായിരുന്നുവെന്നും പോലീസിന് മൊഴി നല്‍കി. സംഭവം പെണ്‍കുട്ടി വീട്ടില്‍ മാതാവിനോട് പറഞ്ഞതോടെ വിവരം മലപ്പുറം ഡി.വൈ.എസ്.പി. പ്രദീപ്കുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നു പോലീസെത്തി കടയുടമയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈസന്‍സസില്ലാതെയാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കടയുടെ മന്‍വശം തന്നെ മറച്ച രീതിയിലും ആളുകള്‍ ശ്രദ്ധിക്കാത്ത രീതിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഡി.വൈ.എസ്.പി. പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്ത പ്രതി
ഒതുക്കുങ്ങള്‍ തൊടുത്തുപറമ്പ് സ്വദേശി ഖാലിദിനെ(64) മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്റു ചെയ്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




