രാമപുരം കൊലപാതകം: പ്രതിയെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ കിട്ടിയേക്കും
രാമപുരം: രാമപുരത്ത് വയോധിക കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്രതിനിഷാദ് അലിയെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ കിട്ടിയേക്കുമെന്ന് മങ്കട പോലിസ്. കഴിഞ്ഞ ജൂലായ് 16നാണ് മുട്ടത്തില്‍ ആയിഷ വീട്ടിലെ ശുചി മുറിയില്‍ കൊല്ലപ്പെട്ടതായി കണ്ടത്. മകളുടെ മകളുടെ ഭര്‍ത്താവായ മമ്പാട് സ്വദേശി നിഷാദ് അലിയെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോലിസ് കസ്റ്റഡിയില്‍ കിട്ടാന്‍ മങ്കട പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നതാണ് കസ്റ്റഡിയില്‍ കിട്ടാന്‍ കാലതാമസം. നിലവില്‍ മഞ്ചേരി സബ്ജയിലിലാണ് പ്രതിയുള്ളത്. ബുധനാഴ്ച കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മങ്കട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




