ജില്ലയില്‍ കോവിഡ് ഇംപാക്ട് സര്‍വേ ആരംഭിച്ചു
കോവിഡ് പൊതുജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ഇംപാക്ട് സര്‍വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഹുസൈന് നിര്‍വഹിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. ധന്യ അധ്യക്ഷയായി.
സാമ്പത്തിക മേഖല, തൊഴില്‍ ലഭ്യത, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓണ്‍ലൈന്‍ ഷോപ്പിങ്, ഭക്ഷണത്തിന്റെ സ്രോതസ്, വായ്പ എന്നീ മേഖലകളില്‍ കോവിഡ് സൃഷ്ടിച്ച ആഘാതം പരിശോധിക്കുന്നതിനാണ് സര്‍വേ. ജില്ലയില്‍ ഗ്രാമീണ-നഗര മേഖലകളില്‍ നിന്ന് 52 സാമ്പിളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വ്യാപാര, വ്യവസായ സേവന മേഖലയില്‍ കോവിഡ് /ലോക്ക്ഡൗണ്‍ എത്രമാത്രം ബാധിച്ചുവെന്നത് മനസിലാക്കുന്നതിന് ജില്ലയിലെ അസംഘടിത മേഖലകളില്‍പ്പെട്ട 750 സ്ഥാപനങ്ങളില്‍ നിന്നും സംഘടിത മേഖലയിലെ 23 സ്ഥാപനങ്ങളില്‍ നിന്നും സെപ്തംബര്‍ ആദ്യ വാരത്തില്‍ വകുപ്പ് വിവരശേഖരണം നടത്തിയിരുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ വികസനോന്മുഖ ആസൂത്രണത്തിനും നയരൂപീകരണത്തിനും വിനിയോഗിക്കുമെന്നും സര്‍വേയുമായി സഹകരിച്ച് സത്യസന്ധമായ വിവരങ്ങള്‍ നല്‍കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ എ. ധന്യ ആവശ്യപ്പെട്ടു. പരിപാടിയില്‍ റിസര്‍ച്ച് ഓഫീസര്‍ ഇബ്രാഹിം ഏലച്ചോല സര്‍വേ വിശദീകരിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ് മധുസൂദനന്, ഇന്‍വെസ്റ്റിഗേറ്റര്‍ പി.ജി പ്രദീപ് എന്നിവരും വാര്‍ഡ് അംഗങ്ങളായ മുസ്തഫ സൈഫുദ്ധീന്‍ എന്നിവരും സംസാരിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]