എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഫാത്തിമ തെഹ്‌ലിയയെ നീക്കി മുസ്ലിംലീഗ്

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഫാത്തിമ തെഹ്ലിയയെ നീക്കി മുസ്ലിം ലീഗ്. എംഎഫ്എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ ഹരിത നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലാണ് നടപടി. എംഎസ്എഫ് നേതാവ് പികെ നവാസിനെതിരെ ഹരിത പ്രവര്‍ത്തകര്‍ പരാതി കൊടുത്തതിന്റെ പിന്നില്‍ ഫാത്തിമ തഹ്‌ലിയാണെന്നും കടുത്ത അച്ചടക്ക ലംഘനമാണ് അവര്‍ നടത്തിയതെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

പ്രകോപനപരമായ നിലപാടുകള്‍ തെഹ്ലിയയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഹരിതയുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ തെഹ്ലി ഭാഗമായിരുന്നു. എന്നാല്‍ എല്ലാവട്ടവും ഒരു ഭാഗത്തു നിന്ന് മാത്രം നിലപാട് അറിയിച്ച അവര്‍ മുസ്ലിം ലീഗിനെ പലവട്ടം പ്രതിരോധത്തിലാക്കുകയാണ് ചെയ്തതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്.

കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാവാന്‍ വരെ പരിഗണിച്ച ആളായിരുന്നു ഫാത്തിമ തഹ്ലിയ. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ടു ഇന്നലെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതില്‍ കടുത്ത അസംതൃപ്തി അവര്‍ അറിയിച്ചിരുന്നു. പാര്‍ട്ടി മീറ്റിങ്ങില്‍ ഈ വിഷയം തുറന്നു സംസാരിക്കുമെന്നും തെഹ്ലിയ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തുള്ള നടപടി.

 

Sharing is caring!