മലപ്പുറം കണ്ണമംഗലത്ത് എലി വിഷംകഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

മലപ്പുറം കണ്ണമംഗലത്ത് എലി വിഷംകഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

മലപ്പുറം കണ്ണമംഗലത്ത് എലി വിഷംകഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം അബദ്ധത്തില്‍ ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞാണ് മരിച്ചത്.
കണ്ണമംഗലം കിളിനക്കോട് സ്വദേശി ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ മകന്‍ ഷയ്യാഹ് (രണ്ടര വയസ്സ്) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെമരണപ്പെട്ടത്. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ഷയ്യാഹ് ഞായറാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഖബറടക്കി. മാതാവ് ഹസീന.
സഹോദരങ്ങള്‍ : മുഹമ്മദ് അഷ്റഫ്, അമീന്‍, ഷിബിന്‍ ഷാ.

Sharing is caring!