കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 22കാരനെ കാണാതായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വെ സംഘത്തിലെ അംഗമായ ആന്ധ്രപ്രദേശ് വിജയവാട ജില്ലയിലെ വെന്കട്ടപാളയം വില്ലേജിലെ പനീന്ദ്ര (22) നെയാണ് കാണാതായത്. നാലുവരിപാതയുടെ സര്‍വ്വെ നടക്കുന്നതുമായി ബന്ധപ്പെട്ട് മിനി പമ്പയില്‍ പുഴയിലിറങ്ങിയതായിരുന്നു. കാല്‍തെന്നി വീണ ഇയാള്‍ ചുഴിയില്‍ പെട്ട് താന്ന് പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് നീന്തി രക്ഷപ്പെട്ടു. പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
RECENT NEWS
പിണറായി വിജയൻ നല്ല അഭിനേതാവെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല അഭിനയക്കാരനാണെന്ന് ബി.ജെ.പി .സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ബി.ഗോപാലകൃഷ്ണൻ. കള്ളക്കടത്തുകാരുടെയും മാഫിയകളുടെയും തലവനായി മാറിയ മുഖ്യമന്ത്രി ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പി.ആർ. വർക്കിനെ സംബന്ധിച്ചുള്ള [...]