ഒരാഴ്ച്ച മുമ്പ് കാണാതായ മലപ്പുറം പടിക്കല്‍ സ്വദേശിയുടെ മൃതദേഹം താനൂര്‍ കടപ്പുറത്ത് നിന്നും കണ്ടെത്തി

ഒരാഴ്ച്ച മുമ്പ് കാണാതായ മലപ്പുറം പടിക്കല്‍ സ്വദേശിയുടെ മൃതദേഹം താനൂര്‍ കടപ്പുറത്ത് നിന്നും കണ്ടെത്തി

തേഞ്ഞിപ്പലം: ഈ മാസം ആറിന് കാണാതായ ചേളാരി പടിക്കല്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
മുന്നിയൂര്‍ പടിക്കല്‍ സ്വദേശി ചെറുതാഴത്ത് യൂസഫ് (47)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ കാര്‍ അന്ന് തന്നെചേളാരിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. യൂസഫിന്റെ ചെരുപ്പുകള്‍ ഫറോക്ക് പാലത്തിനടുത്ത് നിന്ന് കണ്ടെത്തുകയുംപുഴയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.താനൂര്‍ ഉണ്ണിയലുങ്ങല്‍ ഭാഗത്തു കടലില്‍ ആണ്  രാവിലെ 11:30 ഓടെ മൃതദേഹം കണ്ടെത്തിയത്. ചെമ്മാട് സ്വകാര്യ ക്ലിനിക്കിലെ മുന്‍ ജീവനക്കാരനായിരുന്നു യൂസഫ്.

 

Sharing is caring!