മലപ്പുറം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു

മലപ്പുറം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഞായറാഴ്ച (2021 സെപ്തംബര്‍ 12) മുതല്‍ രണ്ട് നഗരസഭ വാര്‍ഡുകളിലേക്കും 14 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചത്. രണ്ട് പ്രദേശങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രഖ്യാപിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള മേഖലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ചുങ്കത്തറ – ഒന്‍പത്, 12 വാര്‍ഡുകള്‍
കുഴിമണ്ണ – വാര്‍ഡ് 11
മങ്കട – വാര്‍ഡ് 13
മാറാക്കര – 11, 12 വാര്‍ഡുകള്‍
മേലാറ്റൂര്‍ – വാര്‍ഡ് 15
നന്നംമുക്ക് – വാര്‍ഡ് നാല്
നിറമരുതൂര്‍ – വാര്‍ഡ് ഏഴ്
പോത്തുകല്ല് – വാര്‍ഡ് 15
താഴേക്കോട് – വാര്‍ഡ് 21
വഴിക്കടവ് – വാര്‍ഡ് 22
വെട്ടത്തൂര്‍ – ഒന്ന്, അഞ്ച് വാര്‍ഡുകള്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

കോട്ടക്കല്‍ – വാര്‍ഡ് 17
പരപ്പനങ്ങാടി – വാര്‍ഡ് 22

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ (വാര്‍ഡ് സഹിതം)

വെട്ടം – പാച്ചാട്ടീരി ടൗണ്‍ (നാല്), പറവണ്ണ ടൗണിനു പിറക് വശം (19)

Sharing is caring!