ഹരിതയുടെ പുതിയ നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെഹ്ലിയ

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ വനിത കമ്മിഷന് പരാതി നല്‍കിയവരെയും പിന്തുണച്ചവരെയും വെട്ടിനിരത്തിയെന്ന് ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തസ്‌നിയും പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വം നേരിട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും തീരുമാനം ഏപക്ഷീയമാണെന്നും മുഫീദ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ഒന്‍പതംഗ സംസ്ഥാന കമ്മിറ്റിയില്‍ പി.എച്ച്.ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്.

Sharing is caring!