മലപ്പുറം മഞ്ചേരി-നിലമ്പൂര്‍ പാതയോരത്ത് പരിക്കേറ്റ നിലയില്‍ കണ്ട ബൈക്ക് യാത്രികന്‍ മരിച്ചു

മലപ്പുറം മഞ്ചേരി-നിലമ്പൂര്‍ പാതയോരത്ത് പരിക്കേറ്റ നിലയില്‍ കണ്ട ബൈക്ക് യാത്രികന്‍ മരിച്ചു

എടവണ്ണ: പാതയോരത്ത് പരിക്കേറ്റ നിലയില്‍ കണ്ട ബൈക്ക് യാത്രികനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ അങ്ങാടിപറമ്പന്‍ സക്കീര്‍ ഹുസൈന്‍ (പണ്ടാരി സക്കീര്‍ 46) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 4:45 ടെയാണ് ഇദ്ദേഹത്തെ മഞ്ചേരി-നിലമ്പൂര്‍ പാതയില്‍ കുണ്ടുതോടില്‍ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടത്. നിലമ്പൂര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്ററിലെ പാചകക്കാരനാണ്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. കാട്ടുപന്നികള്‍ കുറുകെ ചാടിയതിനാല്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോ മറ്റു വാഹനമിടിച്ചോ അപകടം നടന്നതാകാമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
ഭാര്യ: വടക്കന്‍ ജസ്‌നി ബാനു (എടവണ്ണ). മക്കള്‍: സജാദ്, സജില്‍, ശിബില്‍, ഷഹല്‍. സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍ (ചന്തക്കുന്ന്), സുബൈദ (അകമ്പാടം), റസിയ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞാറാഴ്ച എടവണ്ണയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വദേശമായ ചന്തക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Sharing is caring!