മലബാര്‍ സമരത്തിന്റെ ഓര്‍മകളുറങ്ങുന്ന മലപ്പുറം പൊന്നാനിയിലെ ചരിത്രപാലം പൊളിക്കുന്നു..
പൊന്നാനി:മലബാര്‍ സമരത്തിന്റെ ഓര്‍മകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം വിസ്മൃതിയിലേക്ക്. പൊന്നാനി പള്ളപ്രം പാലമാണ് ഇന്ന് കല്‍ത്തൂണുകള്‍ മാത്രമായി അവശേഷിക്കുന്നത്.മലബാര്‍ സമരനാളില്‍ പോരാളികള്‍ പൊന്നാനിയിലെത്തുന്നത് തടയാന്‍ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പര്‍ പാലവും പൊളിച്ചുമാറ്റിയിരുന്നു. പാലം പൊളിച്ചതോടെ ഖിലാഫത്തുകാര് പൊന്നാനിയില്‍ എത്താതെ തിരിച്ചു പോവുകയായിരുന്നു.അന്നിത് മരപ്പാലമായിരുന്നെങ്കില് സമരാനന്തരം ഈ പാലങ്ങള്‍ ബ്രിട്ടിഷുകാര്‍ തന്നെ കോണ്‍ക്രീറ്റ് പാലങ്ങളാക്കി.ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന്റെയും മലബാര്‍ സമരത്തിന്റെയും ഓര്‍മ്മകളില്‍ ചെന്നെത്തുന്ന ഈ പാലം പൊളിക്കാന്‍ പോവുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊന്നാനി പള്ളപ്രം ഭാഗത്ത് കനോലികനാലിന് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ നടപ്പാലം ഇന്നും ഓര്‍മ്മയായി അവശേഷിക്കുന്നത് പൊന്നാനിയുടെ ചരിത്രത്തിന്റെ ഓര്മപ്പെടുത്തലുകള് കൂടിയാണ്.പൊന്നാനി നഗര മദ്ധ്യത്തിലൂടെ കടന്നു പോകുന്ന കനോലി കനാലിനെ കിഴക്കന്‍ മേഖലയും പടിഞ്ഞാറന്‍ മേഖലയേയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതുക്കിപ്പണിതു. ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃക്കാവ്, കറുകതിരുത്തി, കൊല്ലംപടി മേഖലയിലുള്ളവര്‍ നാല് പതിറ്റാണ്ട് മുന്‍പ് പൊന്നാനി പടിഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്.അന്ന് ഇതുവഴി വാഹന ഗതാഗത സൗകര്യവും ഒന്നുമുണ്ടായിരുന്നില്ല. പാലത്തിന്റെ പടികള്‍ കയറി ഇറങ്ങി കാല്‍നടയായി ആയിരുന്നു യാത്ര. എണ്‍പതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാലം യാഥാര്‍ത്ഥ്യമായി. അതോടെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം ഉപയോഗശൂന്യമായി. ഇതിന്റെ ചവിട്ടുപടികള്‍ പിന്നീട് തകര്‍ന്നുവീണു. കാലം ഇത്രമേല്‍ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഇന്നും പുതുതലമുറക്ക് ഒരു പാഠമായി നിലനില്‍ക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്.പുതുപൊന്നാനി വെളിയങ്കോട് മേഖലകളില്‍ നിന്ന് കടലിലേക്ക് മീന്‍പിടിക്കാന്‍ പോകുന്ന വെള്ളക്കാര്‍ക്ക് ഉപയോഗശൂന്യമായ ഈ പാലം ഇന്ന് ഒരു അപകട ഭീഷണിയിലാണ്. കനോലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ടൂറിസം മേഖലയിലെ പുരോഗതിക്കും വഴിയൊരുക്കുന്ന സോളാര്‍ ബോട്ട് യാത്ര ആരംഭിക്കുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന ഈ പാലവും മണ്മറയും. പാലം ഇല്ലാതാകുന്നതോടെ പൊന്നാനിക്ക് നഷ്ടമാകുന്നത് മലബാര്‍ സമരത്തിന്റെ അവശേഷിക്കുന്ന ഓര്‍മകള്‍ കൂടിയാണ്
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]