മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു
തിരൂര്‍: പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ടവറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു. തലക്കടത്തൂര്‍ തറയില്‍ പരേതനായ പറമ്പത്ത് കുഞ്ഞിരായീന്റെ മകന് മുഹമ്മദ് ബഷീര്‍ (55)ആണ് മരിച്ചത്. ഇവര്‍ ഇപ്പോള്‍ തലക്കടത്തൂര്‍ ജുമാ മസ്ജിദിന് സമീപമാണ് താമസം.
പുലര്‍ച്ചെ മൂന്നരക്ക് നടന്ന തീപ്പിടുത്തത്തില്‍ രണ്ട് പേര് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
25 വര്‍ഷം അല്‍ ഐനിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി നാട്ടില്‍ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
ഉമ്മ: ഖദീജ. ഭാര്യ: ആസ്യ.
മക്കള്‍: അസ്ക്കര്‍, അഫ്സല്, അന്‍സാരി, അന്‍സില്‍, അസ്മാബി, ഉമ്മു ഹബീബ. മരുമക്കള്‍: മുസ്തഫ, ഫസല്‍, റിഷാന തെസ്നി. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, മുഹമ്മദ് ഇസ്ഹാഖ്, മറിയാമു, പരേതയായ പാത്തോള്‍, സുബൈദ, മൈമൂന.മൃതദേഹം പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു. തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് ഖബറടക്കും.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




