പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുവാനായി ചെങ്ങമനാട് പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞ നവാസിനെ അവിടെ വെച്ച് അറസ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു ശേഷം സ്റ്റേഷന് ജാമ്യത്തില്‍ നവാസിനെ വിട്ടയക്കുകയും ചെയ്തു.
ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയിരുന്നു നവാസിനെതിരെ കേസെടുത്തത്. അര്‍ധസത്യങ്ങളോ പൂര്‍ണമായി സത്യമല്ലാത്തതോ ആയ കാര്യങ്ങളാണ് ഈ വിഷയത്തില്‍ പ്രചരിക്കുന്നതെന്നും അതിനാല്‍ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണിതെന്നുമാണ് അറസ്റ്റിനോട് നവാസ് പ്രതികരിച്ചത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിത വനിതാ കമ്മീഷന് നല്കിയ പരാതി പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് 17 നാണ് വെള്ളയില്‍ പൊലീസ് എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, പികെ നവാസ് എന്നിവര്‍ക്കെതിരെയുള്ള കേസെടുത്തത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി