മലപ്പുറം കറുത്തേനി സ്വദേശി മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി : യുവാവിനെ വീടിനടുത്തുള്ള മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം കറുത്തേനി പൈക്കാടന്‍ പരേതനായ സുകുമാരന്റെ മകന് വിനോദ് കുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ വിനോദ് കുമാര്‍ അവിവാഹിതനാണ്. മാതാവ് : സൗദാമിനിയമ്മ. സഹോദരങ്ങള്‍ : പ്രമോദ്, മനോജ് കുമാര്‍, ലതിക. വണ്ടൂര്‍ എസ് ഐ സത്യന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]