ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍

കുറ്റിപ്പുറം: നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം കാളിയാടന്‍ ലത്തീഫ് (47) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലഴിലും സംഘവും അറസ്റ്റ് ചെയ്തത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാളെ ഇന്നലെയാണ് തൃശൂരില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇയാള്‍ കുറ്റിപ്പുറം, മലപ്പുറം, പെരിന്തല് മണ്ണ, തൃശൂര്‍ സ്വദേശികളില്‍ നിന്ന് തട്ടിയെടുത്തത്. ഇതുകൂടാതെ, മുപ്പതിലധികം കാറുകള്‍ പലരില്‍ നിന്നും കൈക്കലാക്കി എറണകുളം തൃശൂര്‍ പൊന്നാനി എന്നിവിടങ്ങളില്‍ പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയിടുത്തെന്ന പരാതികളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
കുറ്റിപ്പുറത്ത് ബിസിനസ് നടത്തുന്നയാളില്‍ നിന്ന് മലേഷ്യയില്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കാര്യത്തിനാണ് കുറ്റിപ്പുറത്ത് ഇന്നലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]