കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ 11 വാര്‍ഡുകളില്‍ കൂടി കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (സെപ്തംബര്‍ ഒന്‍പത്) 11 വാര്‍ഡുകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളിലും നഗരസഭയിലെ രണ്ട്് വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. ചെറുകാവ്, എടവണ്ണ, മാറഞ്ചേരി, മേലാറ്റൂര്‍, മൂര്‍ക്കനാട്, പോരൂര്‍ എന്നീ പഞ്ചായത്തുകളിലെ ഒന്‍പത് വാര്‍ഡുകളിലും കോട്ടക്കല്‍ പൊന്നാനി നഗരസഭകളിലെ രണ്ട് വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലാണ്. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാകലക്ടര്‍ വ്യക്തമാക്കി.
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍
ചെറുകാവ്- 10 ചേവായൂര്‍
എടവണ്ണ- രണ്ട്-കിഴക്കേ ചാത്തല്ലൂര്‍, 13- അയിന്തൂര്‍
മാറഞ്ചേരി- 18-അവങ്കോട്ട
മേലാറ്റൂര്‍- 14 ചെമ്മനിയോട്
മൂര്‍ക്കനാട്- 5-കൊളത്തൂര്‍ ഓണപ്പുട
പോരൂര്‍- 11-താളിയംകുണ്ട്, 13-വീതനശ്ശേരി, 7-പോരൂര്‍
എടവണ്ണ- രണ്ട്-കിഴക്കേ ചാത്തല്ലൂര്‍, 13- അയിന്തൂര്‍
മാറഞ്ചേരി- 18-അവങ്കോട്ട
മേലാറ്റൂര്‍- 14 ചെമ്മനിയോട്
മൂര്‍ക്കനാട്- 5-കൊളത്തൂര്‍ ഓണപ്പുട
പോരൂര്‍- 11-താളിയംകുണ്ട്, 13-വീതനശ്ശേരി, 7-പോരൂര്‍
കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കോട്ടക്കല്‍- 23 ആമപ്പാറ
പൊന്നാനി – വാര്‍ഡ് ആറ്-ഏഴുവാന്തിരുത്തി
പൊന്നാനി – വാര്‍ഡ് ആറ്-ഏഴുവാന്തിരുത്തി
മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
കൊണ്ടോട്ടി – 29-കള്ളിയില്‍, മണ്ണാന്‍കണ്ടി
പെരിന്തല്‍മണ്ണ-25-വീട്ടുനമ്പര്‍ -364 പ്രദേശം
പെരിന്തല്‍മണ്ണ-25-വീട്ടുനമ്പര്‍
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]